Wednesday, February 20, 2013

രഹസ്യ പദ്ധതി തിരിച്ചറിഞ്ഞു പ്രതികരിക്കുക

ക്നാനായ സമൂഹത്തില്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുന്ന അസഹിഷ്ണുത ഒരു ജനതയുടെ ആത്മനൊമ്പരത്തിന്റെ പ്രതിഫലനമാണ്. തങ്ങളുടെ സമുദായത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ച ഭീതിജനകമായ ആശങ്ക തികച്ചും നിഷ്ക്കളങ്കവും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതുമാണ്. നിസ്സാരമായി കരുതേണ്ട ഒന്നല്ല അത്.

ആയതിനാല്‍ ഭൂരിപക്ഷം വരുന്ന ക്നാനായമക്കള്‍ ഒന്നടങ്കം ശുഭപ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന, മാര്‍ച്ച് മൂന്നിനു ചിക്കാഗോയില്‍ സമാധാനപരമായി നടക്കുവാനിരിക്കുന്ന പ്രതിഷേധപ്രകടനം ഉറച്ച കാല്‍ വയ്പ്പൂകളോടെ മുന്‍പോട്ടു പോകുകതന്നെ വേണം. അതിന്റെ വീര്യം കെടുത്തുന്ന മതമേലധികാരികളുടെ സര്‍ക്കുലറുകള്‍ക്കോ മോഹന വാഗ്ദാനങ്ങള്‍ക്കോ ചെവി കൊടുക്കുവാന്‍ പാടില്ല. സമൂഹത്തില്‍ ജനരോഷം ആളിക്കത്തുമ്പോള്‍ എക്കാലവും നയപരമായി, അത് തള്ളിക്കെടുതുവാന്‍ ഭരണവര്‍ഗത്തിന്റെ പിണിയാളുകളായി ചില നേതാക്കന്മാരുണ്ടാകുക പതിവാണ്. നമ്മുടെ ക്നാനായ സമുദായത്തിലായാലും സ്ഥിതി മറിച്ചല്ല. അല്മായനെ എന്നും അടിയാനായി കാണുന്ന പൌരോഹിത്യ ഭരണശ്രംഖല നല്‍കുന്ന വാഗ്ദാനങ്ങളുടെയും എടുക്കുന്ന തീരുമാനങ്ങളുടെയും പിറകില്‍ നിക്ഷിപ്ത താല്പര്യങ്ങളുണ്ടോ എന്ന് നമ്മള്‍ തിരിച്ചറിയണം.
പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന കീറാമുട്ടി നമ്മുടെ അഭിമാനമായ KCCNA വളരെ ആത്മാര്‍ഥമായി ഏറ്റെടുത്ത സ്ഥിതിയ്ക്ക്, അവര്‍ക്ക് താങ്ങും തണലുമായി, അരയും തലയും മുറുക്കി ചിക്കാഗോ പ്രകടനം വിജയിപ്പിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്.
ഈ യാചനയുടെ, അടിമത്വത്തിന്റെ മാര്‍ഗ്ഗം ഉപേക്ഷിച്ചു നമുക്ക് ഒന്നായി ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രതികരിക്കാം, പ്രതിരോധിക്കാം, സമരം ചെയ്യാം.
നൂറ്റാണ്ടുകളായി ഞങ്ങള്‍ പാലിക്കുന്ന ആചാര അനുഷ്ടാനങ്ങള്‍ സമുദായ നിഷ്ടകള്‍ തുടര്‍ന്ന് കൊണ്ടുപോകുവാന്‍ ഞങ്ങളെ അനുവദിക്കുക.
പാരമ്പര്യം കാത്തുസൂക്ഷിക്കുവാന്‍ അനുവദിക്കുക.
സ്വാതന്ത്ര്യത്തിന്റെ നാടായ അമേരിക്കയില്‍ സമുദായ സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങോ?
ക്നാനായ വംശനാശം
എന്ന രഹസ്യ പദ്ധതി തിരിച്ചറിഞ്ഞു പ്രതികരിക്കുക.
We Want
Religious Freedom
ടോംജേ കിടാരത്തില്‍ 

മാര്ച്ച് ‌ മൂന്നിലെ റാലിയുടെ പ്രാധാന്യം


മാര്‍ച്ച്‌ മൂന്നിലെ റാലി ഒരിക്കലും നടക്കില്ല എന്ന് മുത്തോലം ഉറച്ചു വിശ്വസിക്കുന്നു. അങ്ങിനെ തന്നെ അങ്ങാടിയത്ത് പിതാവിനെയും മുത്തുവും ഒരു മുന്‍ KCCNA പ്രസിഡന്റും ധരിപ്പിച്ചിരിക്കുന്നു. പലവിധ വ്യക്തിതാല്‍പര്യങ്ങളില്‍ പെട്ട് തമ്മിലടിച്ചു കഴിഞ്ഞിരുന്ന അമേരിക്കന്‍ ക്നാനായമക്കള്‍ എല്ലാം മറന്ന് ഒന്നിക്കുന്ന അത്യപൂര്‌വ പ്രതിഭാസം കഴിഞ്ഞ ഒരുമാസമായി നാം കണ്ടു. ഈ യോജിപ്പ് നമുക്കൊരു ദിശാബോധം തന്നു, ആ ദിശാബോധമാണ്‌ ചര്‍ച്ചയില്‍ മാത്രം കുടുങ്ങി കിടന്നിരുന്ന ക്നാനായമക്കളെ മാര്‍ച്ച്‌ മൂന്നിലെ റാലി എന്ന മഹത്തായ പ്രവര്‍ത്തിയുടെ മേഖലയിലേക്ക് കൊണ്ടെത്തിച്ചത്. നമ്മുടെ ഈ യോജിപ്പും ചര്‍ച്ചയില്‍ മാത്രം ഒതുങ്ങാതെ അടുത്ത പടിയിലേക്ക് കടക്കാനുള്ള ധീരമായ തീരുമാനവും ദുഷ്ടലാക്കുള്ള സഭാനേതൃത്തില്‍ വളരെ പരിഭ്രാന്തി ഉളവാക്കിയിട്ടുണ്ട്.
ഈ റാലിയുടെ പ്രാധാന്യം വളരെ വലുതാണ്. നമ്മുടെ യോജിപ്പിന്റെ ആദ്യ ശിശുവാണിത്. വര്‍ഷങ്ങളായി ദിശാബോധം ഇല്ലാതെ കരഞ്ഞു യാചിച്ചിരുന്ന നമ്മുടെ വികാരപ്രകടനവും, നിസഹായവസ്ഥ വെടിഞ്ഞു ഇനി മുന്നോട്ടുതന്നെ എന്ന ശക്തമായ ഒരു സൂചനയുമാണിത്. ഈ റാലി നടന്നില്ല എങ്കില്‍ അത് ക്നാനായക്കാരുടെ നാശമാകും. വീണ്ടും പഴിപറഞ്ഞു നമ്മള്‍ക്ക് ഇപ്പോളുള്ള യോജിപ്പു നഷ്ടമാകുകയും ചെയും. ഇതറിയാവുന്ന സഭാനേതൃത്വം നമ്മളില്‍ ഭിന്നതയും ആശയക്കുഴപ്പവും ഉണ്ടാക്കാന്‍ എല്ലാ തന്ത്രവും മെനയും. അനവസരത്തിലുള്ള മുത്തുവിന്റെ ഇടയലേഖനം അതിന്റെ ആദ്യപടിയാണ്. നയപരമായി ഇതിനെ തല്ലികെടുത്തുവാനും കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കാനും ചില നേതാക്കന്മാര്‍ നമുക്കിടയില്‍നിന്നും മുന്നോട്ടുവരും. സമാധാനദൂതന്മാരായി അവതരിക്കുന്ന ഇവര്‍ ക്ഷമയുടെയും വിട്ടുവീച്ഴയുടെയും ക്രിസ്തുവിന്റെയും കഥ പറഞ്ഞു കേള്‍പ്പിക്കും. അതുകേട്ടു പിന്‍വലിഞാല്‍ ക്നാനായരക്തം ഊറ്റികുടിക്കാനായി തക്കംപാര്‍ത്തു തല്ക്കാലം അടങ്ങിയിരിക്കുന്ന ഡ്രാക്കൂളമാര്‍ ഉള്ളില്‍ ഊറിചിരിക്കും. അതു നമ്മുടെ നാശമാകും. മൂ മൂ വിജയിക്കും.
അതിനാല്‍ റാലി വേണ്ട എന്ന ആശയവുമായി അനുരന്ജനത്തിനു വരാന്‍ ഏതെങ്കിലും നേതാവിന് തോന്നിയാല്‍ ഐസ് വെള്ളത്തില്‍ തല പൂഴ്ത്തി വച്ച് ആ ആശയത്തെ അങ്ങ് ഫ്രീസു ചെയ്തു കളയുക. സംയമാനവും ചര്‍ച്ചയും നല്ലതെന്നറിയാം. എന്നാല്‍ ഈ വൈകിയ പ്രത്യേക സാഹചര്യത്തില്‍ മാര്‍ച്ച്‌ മൂന്നിലെ റാലി അല്ലാതെ മറ്റൊരു മാര്‍ഗമില്ല. അതിനാല്‍ സമുദായത്തോട് തരിമ്പും സ്നേഹമുണ്ടെങ്കില്‍, ചരിത്രം കാര്‍ക്കിച്ചു തുപ്പേണ്ട എങ്കില്‍ എതിര്‍വാദങ്ങളുമായ് വരാതെ റാലിയെ പരമാവധി വിജയിപ്പിക്കുവാന്‍ സഹായിക്കുക. മറ്റൊരു ചിന്തയും വേണ്ട, മറ്റൊരു ചര്‍ച്ചയും വേണ്ട. റാലി ഒന്നുമാത്രം നമ്മുടെ ലക്‌ഷ്യം.
ഏതൊരു നല്ല കാര്യത്തിനും ശകുനം മുടക്കികള്‍ കാണും. കാര്യം നടത്താതെ അഭിനവ ബുദ്ധി ജീവികളുടെ മുടക്കന്‍ വാദവും കേട്ടിരുന്നാല്‍ ക്നാനയം ചരിത്രം ആകും . ഇത് കോര്‍പ്പറേറ്റ് വേള്‍ഡ് അല്ല. കത്തോലിക്കാ സഭയാണ് . മര്യാദ ഇവര്‍ക്ക് ശീലമില്ല. Give respect & take respect എന്ന് അവര്‍ കേട്ടിട്ടേ ഇല്ല. തെറിക്കുത്തരം മുറി പത്തലേ ഇവടെ നടക്കു. കുടുതല്‍ ചിന്തിച്ചാല്‍ ഇനിയും ഒരു 10 വര്ഷം പോകും. അതുകൊണ്ട് ദയവായി മറ്റൊരു ചിന്തയോ ചര്‍ച്ചയോ ഇപ്പോള്‍ വേണ്ട. റാലി ഒന്നുമാത്രം നമ്മുടെ ലക്‌ഷ്യം. അത് വിജയിപ്പിക്കുന്നവന്‍ ക്നാനായ സ്നേഹി. തനിമയില്‍ ഒരുമയില്‍ മര്തോമ്മന്‍ പാടി നമുക്ക് മുന്നേറാം.
ചിക്കാഗോക്കാരന്‍ ക്നാനായക്കുട്ടന്‍

Tuesday, February 19, 2013

മുത്തോലത്തച്ചന് ആയുസ്സും ബുദ്ധിയും നീട്ടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

കേരള കത്തോലിക്കാ സഭയിലെ നമ്മുടെ അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ഒരു കീഴ്വഴക്കമുണ്ട്. ആഗോള സഭയില്‍ അങ്ങിനെതന്നെ ആകാന്‍ വഴിയില്ല. താഴ്ന്ന നിലത്തെ നീരോടൂ എന്നല്ലേ പ്രമാണം. കേരളകുഞ്ഞാടുകളെക്കാള്‍ “താഴ്ന്ന നിലം” ലോകത്ത് വേറെ എവിടെയാണുള്ളത്?

കീഴ്വഴക്കം ഇതാണ്. ഒരു വൈദികനെക്കൊണ്ട് ഇടവകക്കാര്‍ മടുത്തു എന്ന് വിചാരിക്കുക. കാരണം എന്തുമാകട്ടെ. അഹങ്കാരം നിറഞ്ഞ പെരുമാറ്റമാകാം, ഇടവകക്കാര്‍ക്ക് നീതി നിഷേധിക്കുന്നതാകാം, സാമ്പത്തിക ക്രമക്കേടാകാം, ലൈംഗിക അപവാദങ്ങള്‍, കളവ്, ചതി – കാരണം എന്തുമാകട്ടെ, ഇടവകജനം സഹികെട്ടു ബന്ധപ്പെട്ട രൂപതയുടെ അരമനയില്‍ ചെന്ന് പിതാവിനോടോ മറ്റു അധികൃതരോടോ പരാതി പറയുന്നു എന്ന് സങ്കല്‍പ്പിക്കുക (സങ്കല്‍പ്പിച്ചു വിഷമിക്കേണ്ടതില്ല, ഈ പറഞ്ഞതുപോലുള്ള നൂറുനൂറു സംഭവങ്ങള്‍ കോട്ടയം അതിരൂപതയില്‍ നടന്നുവരുന്നതാണ്; ഇപ്പോഴും നടക്കുന്നു, ഒന്ന് ഓര്‍മ്മിച്ചെടുത്താല്‍ മാത്രം മതി...). അടുത്ത ദിവസം വിശുദ്ധ കൂറിയ കൂടുമ്പോള്‍ ഇത് പറഞ്ഞു എല്ലാവരും ചിരിക്കും. എന്നിട്ട് ഐഖ്യകണ്‍ഠേന തീരുമാനിക്കും. “ആ അച്ചന്റെ കാലാവധി അടുത്ത സെപ്റ്റംബര്‍ മാസത്തില്‍ തീരുകയാണല്ലേ. ഇവന്മാര്‍ ഇത്രയ്ക്കും ബഹളം വയ്ക്കുന്ന സ്ഥിതിക്ക്, അങ്ങേര്‍ ഒരു മൂന്നു വര്ഷം കൂടി അവിടെതന്നെ ഇരിക്കട്ടെ. മേലാല്‍ വാലുമാക്രികള്‍ വൈദികര്‍ക്കെതിരെ പരാതിയുമായി വരാന്‍ ധൈര്യപ്പെടരുത്.”
ഇടവകജനത്തില്‍ ആരെയെങ്കിലും, എവിടെയെങ്കിലും വച്ച് കാണാന്‍ ഇടയായാല്‍ സ്നേഹത്തോടെ പറയും, “ഞങ്ങള്‍ നിങ്ങളുടെ അച്ചനെക്കുറിച്ചു അന്വേക്ഷിച്ചുവരികയാണ് കെട്ടോ, മറന്നിട്ടില്ല. തീരുമാനം ഉടനെ ഉണ്ടാകും.”
നിസ്സഹായരായ കുഞ്ഞാട് എല്ലാം സഹിക്കും. അല്ലാതെ അവനെന്തു മാര്‍ഗം!
ഇതേ നയമാണ് അമേരിക്കയില്‍ സീറോമലബാറും കോട്ടയവും സ്വീകരിച്ചത്. സകല കൊഴപറിഞ്ഞ സാധനങ്ങളെയും ഇങ്ങോട്ട് വിടും. എന്തെങ്കിലും നന്മ പ്രവര്‍ത്തിച്ചാല്‍ അവരെ കഴിയാവുന്നത്ര വേഗം നാടുകടത്തും. ആരെപറ്റിയെങ്കിലും പരാതി നല്‍കിയാല്‍ അവന്റെ നല്ലകാലം. ആജീവനാന്തം അമേരിക്കയില്‍ നില്‍ക്കാം. ഗ്രീന്‍കാര്‍ഡായി, പൌരത്വമായി. ഒരു കുഴപ്പവും ഇല്ല.
അമേരിക്കയിലെത്തിയ ക്നാനായ വൈദികരില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പരാതി നേടിയയാള്‍ എന്ന ബഹുമതി നമ്മുടെയെല്ലാം പ്രിയങ്കരനായ മുത്തോലത്തച്ചന് സ്വന്തമായിരിക്കണം. അതുകൊണ്ടു തന്നെ അദ്ദേഹം ഇവിടെ ഏറ്റവും ശക്തനാണ്. എത്ര പരാതി ഉയരുന്നുവോ, അത്രയും അദ്ദേഹത്തിന്റെ വേര് അമേരിക്കയില്‍ ആഴത്തില്‍ ഇറങ്ങി.
ഉര്‍വശീശാപം ഉപകാരമായി എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയത് പലരുടെയും കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടായിരുന്നു. ഇന്ന് പ്രിയങ്കരനായ മുത്തോലത്തച്ചന്‍ കെസിസിഎന്‍എ എന്ന അല്മായ സംഘടനയുടെയും, അമേരിക്കയിലെ ക്നാനായ സമുദായംഗങ്ങളുടെയും ഏറ്റവും വലിയ സമ്പത്താണ്. വലിയ ഒരു രാജ്യത്ത് പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ക്നാനായമക്കളെ തനിമയില്‍ നിലനിര്‍ത്തുക, ഒരുമയില്‍ കൊണ്ടുവരിക, അവരില്‍ വിശ്വാസം നിറയ്ക്കുക – ഇത്രയും കാര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടിയാണല്ലോ ക്നാനായ വൈദികര്‍ സ്വന്തം നാടും വീടും വിട്ട്, കഷ്ടപ്പെട്ട് നമ്മുടെയടുത്തു വന്നു സേവനം ചെയ്യുന്നത്. ഇത്രയും പേര്‍ വര്‍ഷങ്ങളായി ശ്രമിച്ചിട്ടും സാധിക്കാത്തത്ര ഒരുമ മുത്തോലത്തച്ചന്‍ ഈയടുത്തകാലത്തായി ക്നാനയമക്കള്‍ക്ക് പ്രദാനം ചെയ്തു. അവരെ ഒരു ചരടില്‍ അദ്ദേഹം കോര്‍ത്തിണക്കി. ഇന്ന് അമേരിക്കയിലെ ക്നാനയമക്കള്‍ക്ക് ഒരു നേതാവേ ഉള്ളൂ, കലഹപ്രിയരായ അവര്‍ ഇന്ന് ചെറിയ സൌന്ദര്യപ്പിണക്കങ്ങളും വലിയ പടലപ്പിണക്കങ്ങളും മറന്ന് ഒന്നായി വലിയ ഒരു ശക്തിയായി മാറിയിരിക്കുകയാണ്. അവരുടെ മുന്നില്‍ നിന്ന് വന്‍ശക്തികള്‍ മുട്ടുകൂട്ടിയിടിക്കുന്നു.
മുത്തോലത്തച്ചന്‍ സമുദായത്തിന് ഒരുമയും സംഘടിത ശക്തിയും പ്രദാനം ചെയ്യുന്നുവെങ്കില്‍, കോട്ടയം-ചിക്കാഗോ അരമനകള്‍ക്ക് അദ്ദേഹം ഇന്നൊരു വന്‍ ബാധ്യതയാണ്. രണ്ടു മെത്രാന്മാരും കൂടി, “പോയി പ്രാഞ്ചികളുടെയും പ്രാഞ്ചിയല്ലാത്തവരുടെയും ഉള്ള കാശൊക്കെ പിടിച്ചുവാങ്ങിക്കൊണ്ട് വാ” എന്നുപറഞ്ഞ് കുടം തുറന്നഴിച്ചുവിട്ട ഭൂതത്തെ തിരിച്ചു കുടത്തില്‍ കയറ്റാനാവാതെ അവര്‍ കിടന്നു ചക്രശ്വാസം വലിക്കുന്നു.
ക്നാനായ വിജി ഇന്ന് ഭരിക്കുന്നത് ചിക്കാഗോ രൂപതയുടെ ഒരു വിഭാഗത്തെമാത്രമല്ല, ചിക്കാഗോ രൂപതയുടെ ഒരു സൂപ്പര്‍ മെത്രാനായി അദ്ദേഹം വിലസുന്നു. സാക്ഷാല്‍ മെത്രാന്‍ ഇന്ന് നിസ്സാഹായമെത്രാനാണ്. നിസ്സഹായ മെത്രാന് ഒരു ഇടയലേഖനം ഇറക്കണമെങ്കില്‍ സുപ്പര്‍ മെത്രാന്റെ അനുവാദം വേണം. അദ്ദേഹം പറയുന്നതുപോലെയെ എഴുതാന്‍ സാധിക്കൂ. എന്നാല്‍ സുപ്പര്‍ മെത്രാന്‍ ഇപ്പോള്‍ സ്വയം മടയലേഖനങ്ങള്‍ ഇറക്കിതുടങ്ങി.
സുപ്പര്‍ മെത്രാന്‍ ഏറ്റവും അവസാനം ഇറക്കിയ മടയലേഖനം വായിക്കണമെങ്കില്‍ ഇവിടെക്ലിക്ക് ചെയ്‌താല്‍ മതി.
ഏതെങ്കിലും രൂപതയില്‍ ഇത്തരം സംഭവം പറഞ്ഞുകേട്ടിട്ടുണ്ടോ? ഇതിനുള്ള അധികാരം ഇദ്ദേഹത്തിന് ആരെങ്കിലും കൊടുത്തിട്ടുണ്ടോ? മറ്റെന്തെല്ലാം സാമ്പത്തിക ക്രമക്കേടുകളാണ് ഇദ്ദേഹം നടത്തിവരുന്നതെന്ന് ആരെങ്കിലും അന്വേക്ഷിച്ചിട്ടുണ്ടോ? അന്വേക്ഷിക്കാന്‍ ആര്‍ക്കെങ്കിലും തന്റേടമുണ്ടോ?
കാശുപിടുങ്ങാന്‍ മിടുക്കനാണെന്ന് കരുതി അമേരിക്കയില്‍ സ്ഥിരമായി തങ്ങാന്‍ അനുവാദം നല്‍കിയ ഇദ്ദേഹം ഇപ്പോള്‍ കാശുമാത്രമല്ല തന്റെ മേലധികാരികളെയും പിടുങ്ങാന്‍ മിടുക്കനാണ് എന്ന് തെളിയിച്ചുകഴിഞ്ഞു. ആരുപറഞ്ഞാലും അനുസരിക്കുകയില്ല എന്ന നിലയില്‍ എത്തിയ ഇദ്ദേഹത്തെ എങ്ങിനെയെങ്കിലും ഒഴിവാക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്കെല്ലാം ആഗ്രഹമുണ്ട്. പക്ഷെ എന്തൊക്കെയോ അജ്ഞാത കാരണങ്ങളാല്‍ അവരെല്ലാം ഭയപ്പെടുന്നു.
ഇദ്ദേഹത്തെ കൊണ്ട് സമുദായത്തിനുണ്ടായ മറ്റൊരു വലിയ നേട്ടം സ്വാര്‍ത്ഥതയില്‍ “കുഞ്ഞുമുത്തുമാരായ” മറ്റു ക്നാനായ വൈദികര്‍ ഇന്ന് ഇയാള്‍ക്കെതിരെ ശക്തമായി തിരിഞ്ഞ് കുറെയൊക്കെ ജനത്തിന് ക്ഷേമാകരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ ഇത്തരം ഒരു പൊതുശത്രു ഇല്ലാതായാല്‍ നമ്മുടെ വൈദികരുടെ തനിനിറം പുറത്തുവരും.
അമേരിക്കയിലെ ക്നാനയമക്കള്‍ മുട്ടിപ്പായി നിത്യവും ഇങ്ങനെ പ്രാര്‍ഥിക്കുക 
മോര്‍ട്ടന്‍ ഗ്രോവ് മാതാവേ, ഞങ്ങളുടെ മുത്തോലത്തച്ചനെ പൊന്നുപോലെ മാതാവിന്റെ തൃക്കരങ്ങളില്‍ കാത്തുകൊള്ളേണമേ, ഒരു ദുഷ്ടശക്തിയെയും ഇദ്ദേഹത്തെ ഞങ്ങളുടെ വികാരി ജനറാള്‍ സ്ഥാനത്തുനിന്നോ, ചിക്കാഗോ സെന്റ്‌ മേരീസ്‌ പള്ളിയിലെ വികാരിസ്ഥാനത്തുനിന്നോ ഇളക്കുവാന്‍ അനുവദിക്കരുതേ. മുത്തോലത്തച്ചന് ദീര്‍ഘായുസ്സും കുനുഷ്ടുബുദ്ധിയും അളവില്ലാത്ത വിധത്തില്‍ കനിഞ്ഞുനല്‍കി ഞങ്ങളെ രക്ഷിക്കേണമേ...
 ആമേന്‍.
ഇതുമായി ബന്ധപ്പെട്ട് ചിക്കാഗോ കനാ പ്രസധീകരിച്ച മറ്റൊരു ലേഖനം:

Monday, February 18, 2013

അങ്ങാടിയത്ത് പിതാവിന് മുകളില്‍ മുത്തു എന്ന മൂത്ത മെത്രാന്‍

അയ്യോ കഷ്ടം അങ്ങാടിയത്ത് പിതാവേ ഞങ്ങളുടെ മുത്തുവിന് എന്തിനാ കിരീടവും അരപ്പട്ടയും ചെങ്കോലും. രാവിലെ എണീറ്റ് ഈ പണ്ടാരമെല്ലാം ഒന്നുടുത്ത്  ഒരുങ്ങി വരാന്‍ എന്ത് പാടാണന്ന് അങ്ങേക്ക് തന്നെ അറിവുള്ളതല്ലേ.  ഞങ്ങളുടെ പെങ്ങന്മാര്‍ നാട്ടില്‍ നിന്ന് കുഞ്ഞാഞ്ഞ വരുമ്പോള്‍ ഉണക്ക ഇറച്ചിയും അവലോസ്സുണ്ടയും ഏത്തക്ക വറുത്തതും മീനച്ചാറൂമൊക്കെയാണ്  കൊണ്ടുവരാന്‍ പറയുന്നത്. എന്നാല്‍ ഞങ്ങളുടെ മുത്തുവിന് വേണ്ടത് അതൊന്നുമല്ല. കഴിഞ്ഞ മാസ്സം കാക്കനാട്ട് നടന്ന സിനഡില്‍ പോയി ഇടയന്‍റെ തൊപ്പിയും മേടിച്ച് വരണമെന്ന് പ്രത്യേകം പറഞ്ഞതല്ലേ ? സ്വന്തമെന്ന് കരുതിയ അങ്ങ് ഒന്നും കൊണ്ടുവന്നില്ലന്ന്‍ മാത്രമല്ല വേറെ ഏതോ ആനമൂടന്‍റെയോ മറ്റോ പേര് നിര്‍ദേശിച്ചു റോമിന് വിടുകയും ചെയിതു. എന്നിട്ടെന്തായി വല്ലതും നടന്നോ ? കഴിഞ്ഞ മുപ്പത് വര്‍ഷത്തോളം ഒറ്റ മാസം പോലും ഒഴിവാക്കാതെ ബേസ്മെന്‍റ് പാര്‍ടിയില്‍ ജോണി വാക്കര്‍ ബ്ലാക്ക് ലേബലില്‍ മുക്കിയെടുത്ത വെള്ള കടലാസ്സില്‍ തയ്യാറാക്കി റോമിന് വിട്ട കാനാക്കാരുടെ ക്നാനായ സമുധായത്തിനെതിരെയുള്ള ഗോസ്സിപ്പിനു മുന്‍പില്‍ എല്ലാം നിഷ്പ്രഭമായില്ലേ ?  റോമിന് പഠിക്കാന്‍ ഇച്ചിരി സമയം വേണം ഉടനെ തീരുമാനം എടുക്കാന്‍ പറ്റില്ല. കൊള്ളാം ആര്‍ക്ക് വേണം നിങ്ങളുടെ മെത്രാന്‍ സ്ഥാനം. ഞങ്ങളുടെ മുത്തുവിന്റെ ചെറുവിരല്‍ തുമ്പില്‍ നിങ്ങളെല്ലാം വെറും തൃണം മാത്രം, വെറും തൃണം. കിരീടം വയ്ക്കാത്ത വലിയ മെത്രാപ്പോലീത്തായാണ് ഞങ്ങളുടെ മുത്തു.

നടക്കാന്‍ പോകുമെന്ന്‍ആഗ്രഹിച്ച  സംഭവങ്ങളെ മുന്‍കൂട്ടി കണ്ട് മെയ്‌വുഡ് ഇടവകക്കാരെ കൊണ്ട് അങ്ങ് താമസ്സിക്കുന്ന മാന്‍ഷനെക്കാള്‍ ഒട്ടും കുറയാത്ത ഒന്ന്‍ വാങ്ങിപ്പിക്കാന്‍ പരമാവതി ശ്രമിച്ചു നോക്കി പക്ഷേ നടന്നില്ല. വിനാശ കാലേ വിപരീത ബുദ്ധി.  വരാനിരിക്കുന്ന ആപത്തിന്‍റെ തുടക്കമായിരുന്നു നമ്മുടെ മുത്തുവിന്. സെന്‍റ് തോമസ്സ് സീറോ മലബാര്‍ രൂപതയില്‍ ക്നാനായ റീജ്യന്‍ സ്ഥാപിച്ച് അതിന്‍റെ തലപ്പത്ത് കയറി പാവം അങ്ങാടിയത്ത് പിതാവിനെ പമ്പര വിഡ്ഡീയാക്കി കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി  സമാന്തര രൂപതപോലെ ഭരണം നടത്തി അഴിഞ്ഞാടി തിമര്‍ക്കുകയായിരുന്നു. അഹങ്കാരം മൂത്ത് ഞാന്‍ പറഞ്ഞാല്‍ അതിനപ്പുറം ഒരിഞ്ചുപോകാന്‍ അങ്ങാടിയത്ത് പിതാവിനോ  അദ്ദേഹത്തിന്‍റെ രൂപതാ സംവിതാനതിനോ കഴിയില്ലായെന്ന് വെല്ലുവിളിച്ചുകൊണ്ട്   ലക്ഷക്കണക്കിന് ഡോളറിന്റെ റീമൊഡലിംഗ് പദ്ധതികള്‍ നടത്തി ധൂര്‍ത്തടിച്ച്  മുടിപ്പിച്ച്‌ രൂപതാ പോളിസ്സികളെ വെല്ലുവിളിച്ചു. $20,000.00 ഡോളറോ അതിലധികമുള്ളതോ ആയ ഏത് പദ്ധതികള്‍ക്കും രൂപതയുടെ പെര്‍മ്മിഷന്‍ വേണമെന്ന നിയമം വരെ കാറ്റില്‍ പറത്തി യൂത്ത് സെന്‍റെര്‍ പണിയാന്‍ പിരിച്ച മെയ്‌വുഡ് പള്ളിയിലെ ആറര ലക്ഷം   തൊട്ട് സെന്‍റ് മേരീസ്സില്‍ എത്തിനില്‍ക്കുന്ന  $26,000.00 ഡോളറിന്റെ പേര്‍സണല്‍ കാര്‍ പര്‍ച്ചെസ്സ് വരെ എത്തിനില്‍ക്കുന്നു നമ്മുടെ മുത്തുവിന്റെ അഹങ്കാരം.

പ്രതിമാസം പതിനായിരത്തിലധികം പിരിച്ചെടുക്കുന്ന വിശുദ്ധ കര്‍മ്മങ്ങളുടെ വരുമാനത്തില്‍ കപ്പിയാരുടെ വീതവും പാട്ടുകാരുടെ വീതവും തൊട്ട് അരമനയിലേക്ക്  പോകണ്ടത് വരെ തട്ടിയെടുത്ത് രൂപതയെ വഞ്ചിച്ചിട്ട് ആകെ രൂപതയില്‍ കൊടുക്കുന്നത് ഫെസ്സിലിറ്റി യൂസ്സേജിന്റെയും ഇടവകാങ്ങങ്ങളുടെ  വാര്‍ഷീക ഫീസ്സിന്റെയും ദശാംസ്സം മാത്രം.  ചിക്കാഗോയിലെ പള്ളികള്‍ക്ക് ഉള്ളില്‍ റിലീജ്യസ് സ്റ്റോര്‍ വച്ച് അതിലെ വരുമാനം തൊട്ട്  മരിച്ചടക്കില്‍ വീട്ടുകാര്‍ കൊടുക്കുന്ന  നേര്‍ച്ചയും   മന്ത്രയുടെ  കാശുവരെ അടിച്ചുമാറ്റി സ്വന്തം പോക്കറ്റിലും അഗാപ്പയിലും ഇട്ട് നാട്ടില്‍ നിന്ന് വരുന്ന പിതാക്കന്മാര്‍ക്കും അച്ചന്മാര്‍ക്കും വാരിക്കോരി കൊടുത്ത്  അവരെ തന്‍റെ പിണിയാളുകളാക്കി മാറ്റി. കഴിഞ്ഞ ഏഴ് വര്‍ഷത്തെ കണക്ക് എടുത്ത് നോക്കുക എത്ര ആയിരങ്ങളാണ് വഴിവിട്ട് സ്വന്തം ഇഷ്ടപ്രകാരം പള്ളി അക്കൊണ്ടില്‍ നിന്നും കൂടി ഇങ്ങനെ എടുത്ത് കൊടുത്തിട്ടുള്ളത്  എന്ന്. സെന്‍റ് തോമസ്സ് രൂപതയേയും അതിന്‍റെ സംവിതാനത്തെയും  അങ്ങാടിയത്ത് പിതാവിനെയും നോക്കുകുത്തിയാക്കി വലിയ മെത്രാപ്പോലീത്ത ചമയുകയായിരുന്നു മുത്തു എന്ന മൂത്ത മെത്രാന്‍.

അങ്ങാടിയത്ത് പിതാവിനെ വെറും പീറ കപ്പിയാരുടെ വില പോലും കൊടുക്കാതെ  സ്വതന്ത്ര ഭരണാധികാരമുള്ള ക്നാനായ റീജ്യന്‍ ആണന്നു സ്വയം തീരുമാനിച്ച്  അങ്ങാടിയത്ത് പിതാവിന് പുല്ലിന്‍റെ വിലപോലും കൊടുക്കാതെ  ഇടയലേഖനങ്ങളും ഇറക്കാന്‍ തുടങ്ങിയിരിക്കുന്നു നമ്മുടെ മുത്തു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഇത് നാലാമത്തെയോ അഞ്ചാമത്തയോ തവണയാണ് ഇത്. പള്ളിയോഗനടപടിക്രമം എടുത്ത് വിശ്വാസികളെ വിരട്ടുന്ന മുത്തു ക്നാനായ റീജ്യനിലെ വൈദീകര്‍ക്ക് കഴിഞ്ഞ ശനിയാഴ്ച അയച്ച് ഇന്നലെ ഞായറാഴ്ച്ച കുര്‍ബാന മദ്ധ്യേ വായിക്കാന്‍ കൊടുത്ത മാര്‍ മുത്തുവിന്‍റെ ഇടയലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:                             

മുത്തുവിന്റെ ഇടയലേഖനം 

ഈ ലോകത്തില്‍ ഉള്ള എല്ലാ നടപടിക്രമങ്ങള്‍ക്കും അതീതനാണ് താനെന്ന് വെല്ലുവിളിച്ചുകൊണ്ട് കുതന്ത്രങ്ങള്‍ മെനഞ്ഞ് മൂലക്കാട്ട് പിതാവിനെയും അങ്ങാടിയത്ത് പിതാവിനെയും സുന്ദരമായി കബളിപ്പിച്ച്‌ വലിയ മെത്രാപ്പോലീത്ത  ചമഞ്ഞ്  മുതോലത്തിന് ഇന്ന്‍ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണ അവസ്ഥയാണോ ?

വാല്‍ക്കഷണം 

ക്നാനായ സമുധായത്തിന്റെ ശാപം എന്നതിനേക്കാള്‍ ഉപരി ഒരു അധാര്‍മ്മീകനായ  അഹങ്കാരിയായ തന്നിഷ്ടക്കാരനായ തന്‍റെ തലക്കുമുകളില്‍ ഇരുന്ന്‍ വിസര്‍ജ്ജിക്കുന്ന മുത്തുവിനെ എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോഴും വികാരി ജനറല്‍ ആയും സെന്‍റ് മേരീസ്സ് പള്ളിയുടെ വികാരിയായും  അങ്ങാടിയത്ത് പിതാവ് വച്ചുകൊണ്ടിരിക്കുന്നത് എന്ന് സകല  വിശ്വാസ്സികള്‍ക്കും അറിയുവാന്‍ താല്‍പ്പര്യമുണ്ട്. സൂപ്പര്‍ പിതാവ് ചമഞ്ഞുകൊണ്ട്  അടിച്ചുമാറ്റിയ വിധവയുടെ കൊച്ചുകാശ് പലിശ സഹിതം തിരിച്ചുപിടിച്ച്  സഭാ നടപടിപ്രകാരം മുത്തുവിനെതിരെ ആക്ഷന്‍ എടുത്തിട്ടില്ലായെങ്കില്‍ രൂപതയ്ക്കെതിരെ ഒരു നിയമനടപടി കൂടി ഉടനെ തന്നെ പ്രതീക്ഷിക്കാം.  മുത്തോലത്തിന്‍റെ ക്നാനായ റീജ്യനിലെ അധികാര ധുര്‍വിനയോഗത്തെപ്പറ്റിയും  സാമ്പത്തീക ക്രമക്കേടുകളെപ്പറ്റിയും പല കുടുംബങ്ങളെയും  വ്യക്തികളെയും വിവാഹത്തിലേക്ക് കടക്കുന്ന യുവമിധുനങ്ങളെയും  സഹോദര വൈദീകരെയും പീടിപ്പിച്ചതിനെപ്പറ്റി അന്വേഷിക്കാന്‍ എത്രെയും പെട്ടെന്ന് രൂപതാ തലത്തില്‍ കമ്മിഷനെ നിയമിക്കണമെന്നും  മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും ഈ നോയമ്പ് കാലത്ത് പാപ പരിഹാരം ചെയ്യണമെന്നും ചികാഗോ ക്നാ ആവശ്യപ്പെടുന്നു.

LIES, LIES, and GREEN LIES - Chronology of Events after 20th December 2012

ഡിസംബര്‍ ഇരുപതിനുശേഷം അമേരിക്കന്‍ ക്നാനായ സമൂഹത്തില്‍ ഉണ്ടായ നാടകീയമായ സംഭവവികാസങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ലഭിച്ച ചില  വിവരം ചുവടെ ഇംഗ്ലീഷില്‍ കൊടുക്കുന്നു.

Colour Code:
In Black Color:                      Date/Period
In Blue Color:                       Knanaya Syro Region Action by VG
In Red Color:                        Knanaya Community actions (by KCCNA)
(In this post Bishop A means Mar Jacob Angadiath, Bishop of Chicago Syro-Malabar Diocese.)
Administrator.
In light of the most recent letter from our Beloved VG claiming that Knanaya Region was behind the progress community saw during the last 8 weeks,  it is good to compare what Knanaya Region has done compared to Knanaya Community has done with their brave KCCNA leadership.  Let us look at the Chronology of events/actions based on communications seen from KCCNA leadership, missionspothuyogams as well as information gathered through blogs.  Couple of datescan be wrong here.
Dec 20, 2012
VG sends the pastoral directive of Bishop A to all Knanaya parishes to be read out during mass on Dec 23
Dec 23, 2012
Some priests including VG read the English letter during mass and claim it is Moolakatt formula.  Few priests chose not to read, but said a summary claiming Moolakat formula was accepted by Bishop A.  Across the board VG and Priests claimed Victory.
Dec 24, 2012:
The pastoral letter became public through Blogs.  There is widespread concern in the community regarding the contents.  Community members started to question the intent.
Dec 24/25, 2012:
VG and some Priests reiterated during Christmas Masses that the letter is nothing but Moolakatt Formula.  VG also claimed it is because of KCCNA Bishop A wrote the letter in St. Mary’s in Chicago
Dec 26, 2012:
Blogs Flash that Fr. Muthoalth has left Kottayam diocese and joined Syro diocese in Chicago
Dec 27, 2012:
KCCNA EC sends a letter to community members informing their unanimous decision to reject the directive of Bishop A and ask community members all over North America denounce the directive
Dec 29, 2012:
VG said he did not yet incardinate into Syro Diocese and claimed he asked Bishops to stop the process.  He also asked people to not to call him on this subject.  Actually it was a LIE he was incardinated weeks before.
Dec 30, 2013:
VG wrote in Knanaya Media that the new directive is Moolakatt formula and this is the BEST deal for the community.  VG also answered questions from Bijo Karakadan as if the directive from Mar A is the salvation of Knanaya Community in North America
Dec 30/31, 2012:
Knanaya association across North American Started to reject he directive of Mar Aand started to share their resolutions to Community.
Jan 4, 2013:
KCCNA served a legal notice on behalf of North American Knanaya Community to Syro-Malabar diocese accusing the diocese of misleading the community through the decrees that created the parishes/missions as well as through letters from the VG who was appointed to lead Knanaya Region. The legal notice sought specific clarifications as to who are and who are not members of Knanaya Parish/missions – response requested by Jan 20, 2013
Jan 6/13/20, 2013; Feb 3/10, 2013
Knanaya Parish/mission pothuyogams across North America started to reject the order from Mar A.  In most cases the Vicars refused to join the deciions of the parish Assembly instead Vicars/mission directors dissented the resolutions of Pothuyogams.
Jan 14, 2013:
VG deletesall his previous parish bulletins from Knanaya region website most likely fearing of exposure in public of his effort to mislead the community
Jan 15, 2013
KCCNA formalize a committee that is formed specifically to handle this issue.
Jan 20, 2013:
VG sends a resolution to Knanaya parishes and missions asking priests to read out during mass and pass without discussion. Passing this resolution would have undermined the entire Knanaya Community by making them agree that they knew parishes were non-endogamous when they created them. VG literally tried to CHEAT the entire community in this effort.
Community members in Atlanta and Chicago refused to adopt this resolution from VG and as a result VG’s  plan to CHEAT community DID NOT work out.Thus the resolution to cheat community members died.
Jan 20, 2013:
KCCNA president informed the community about the legal notice and the rationale.  KCCNA president also made it clear that in the absence of transparency on the membership, North American Knanaya Community will take DECLARATORY ACTIONS.
Jan 24-27, 2013:
KCCNA formally hire a law firm in Chicago.  In addition, KCCNA had preliminary discussion on a peaceful demonstration in front of the Syro-Malabar Diocese of Chicago
Jan 29, 2013:
KCCNA president was invited to meet with the legal advisor of the Arch Diocese of Kottayam.
Feb 2/3, 2013:
KCCNA president met with the legal advisor of the Arch Diocese of Kottayam.  Based on rather reliable  sources the legal advisor may have handed over some key documents to support legal proceedings in the US. In addition, KCCNA president also met with Bishop Pandarasseril and updated the Bishop on the steps the community is planning to take in the US.
Feb 5, 2013:
It is rumoured that probably in a teleconference with priests of the Knanaya Region, the VG suggests that “lets all claim we all stand for Endogamous parishes.” His fellow priests refused to agree by saying “we should stand with our people and we are not supportive of cheating people again”
Feb 5-6, 2013:
KCCNA EC formalizes the decision to conduct a demonstration in front of the Bishop’s house of Syro-Malabar Diocese of Chicago.
Feb 9, 2013:
KCCNA EC and the special committee formed to address the current issues informed member association about the demonstration and there is great enthusiasm among the member associations on this.
Feb 10, 2013:
KCCNA president set up an appointment to meet with Bishop Angadiath for the following day with the help of Fr. Antony Thundathil. 
Feb 11, 2013:
KCCNA president and RVP of Chicago meet the lawyers and confirm that Knanaya Community has valid arguments on 2 counts.  1 – Fraud by the diocese to mislead the community; 2 –Right to practice our customs and traditions even within church.
Feb 11, 2013:
KCCNA president and RVP of Chicago met with Bishop A and inform him of pending legal steps and the planned demonstration. Bishop requested to avoid both.  However KCCNA asked for concrete action including submitting the petition that KCCNA drafted with the help of Ecclesiastial Enhancement Committee of KCCNA.Though initially reluctant, Bishop Agreed to review and support the petition.  KCCNA demanded that Bishop needs to personally go to Rome to submit the petition if he is a Champion of Knanaya Cause.   Bishop also clarified that in his view Family is a single unit and cannot be separated in church. Bishop A also made it clear that Knanaya VG knew the Bishop’s position on membership all along and if VG claims innocence, it is not true.
Feb 12, 2013:
Chicago RVP of KCCNA hand delivered the petition drafted by KCCNA for the review of Bishop Angadiath.
Feb 13, 2013:
KCCNA president connected with Arch Bishop Moolakatt and informed the Bishop about the developments and the steps taken by Knanaya Community including legal strategy.
Feb 14, 2013:
Both the Bishops from Kottayam and Knanaya region priests including VG have a teleconference.  Following three things transpired:
1.              Priests informed that the collections in churches have gone down drastically;
2.              Somehow we need to stop demonstration;
3.              We need to stop litigation because that will make the Syro Dioese Bankrupt.
Several ideas flowed which included:
1.              VG requested our Bishops to write another letter saying that Bishop A’s letter is in fact Moolakatt formula– Bishops and priests did not agree to the idea
2.              Meeting with Major Arch Bishop for a solution– VG said there is  no need to go there initially. However other priests and bishops thought that is the best path.
3.              Our Bishops asked VG to come to meet with the Major Arch Bishop. VG refused initially, however with the pressure from our Bishops and priests he finally agreed. 
4.              All the priests requested our Bishops to Include KCCNA representation in the delegation so that Knanaya Community is properly represented.  VG reluctantly agreed to that as well but said “I will not call KCCNA president, one of you can.”
Feb 14, 2013:
KCCNA leadership was asked bythe spiritual director of their availability to meet with Major Arch Bishop on Feb 26th. KCCNA agreed to be present at the meeting.  Couple of priests also requested to avoid demonstration, however KCCNA said without concrete steps, we will not cancel demonstration or legal action.
Feb 15, 2013:
KCCNA once again met with lawyers in Chicago and asked them to proceed with the 1st phase of legal action.
Feb 16, 2013:
KCCNA president informed the community about the legal steps as well as intense negotiation that were going on behind the scenes with the church Hierarchy in Chicago, Kottayam and Ernakulam.   KCCNA president also formally informed the community about the demonstration that will takes place on March 3rd in Chicago
Feb 17, 2013:
VG sends another letter claiming, he was doing everything and as a result there is a meeting between him, KCCNA president and Major Arch Bishop.
Concluding Appeal to the Members of North American Knanaya Community:
From the above you can figure out what happened.  Also you will know what a LIAR the VG is.  You decide whether we need him as the head of Knanaya Region.
Let us all demand that the VG must be removed and replaced along with asking for our right to protect our traditions, during our demonstration on March 3rd.  The entire COMMUNITY in North America needs to turn up on March 3rd to tell Bishop Angadiath we DO NOT need this TRAITOR anymore and WILL NOT accept him as the head of our region. 
Also community members all over North America must insist that no priests should read any letter from this VG in the churches any more.  ENOUGH is ENOUGH. 
Without the DEMONSTRATION, FINANCIAL EMBARGO and LEGAL STEPS we would not have made this much progress in the last 8 weeks.  This VG and his Regions had 10 long years and did NOTHING to protect the traditions of this community. All he could manage was the order of Dec 20 which said, all our churches are NON-ENDOGAMOUS, other than trying to improve his OWN personal statue with our hard earned money.
We must celebrate that, the decision of the synod to appoint an Aux Bishop for Knanaya in the US, was turned down by the Oriental Congregation.  Imagine if this CRONIE became the bishop, HE WOULD have LOOTED all our homes. 
We shall unite behind KCCNA and hope that KCCNA president will be firm and strong at the meeting with the Cardinal.  KCCNA president must ask Cardinal to replace VG and provide his eminence with proof of fraud.
KCCNA was smart enough to not only work with lawyers; they were also willing to work with Hierarchy so that they make sure community explore all options before resorting to legal recourse. 
We shall only accept endogamous parishes because that is what we were told and will not accept the rescript. No formulas will be accepted, lets pray that there won’t be an Alancherry formula after the meeting next week.
We need to be very careful about what communication comes out after the meeting.  VG may set his men with a message ready to go even before completing the meeting next week regardless of the outcome.

സന്ദര്ഭം കുറിച്ച് ആശയം വ്യക്തമാക്കുക....

ചുവടെ കാണുന്നവ ആര്, ആരോട്, എപ്പോള്‍ പറഞ്ഞു?


“വ്യക്തിസ്വാതന്ത്ര്യത്തിനു അമിത പ്രാധാന്യം നല്‍കുന്ന ഈ അമേരിക്കയില്‍, മൃഗങ്ങളെപ്പോലെ ദാമ്പത്യമില്ലാതുള്ള ലൈംഗിക ബന്ധവും, മക്കളില്‍ താല്പര്യമില്ലായ്മയും, സ്വാര്‍ത്ഥതയില്‍ അധിഷ്ടിതമായ താല്‍ക്കാലിക സുഖജീവിതവുമാണ് കൂടുതല്‍ പ്രതിഫലിക്കുന്നത്. അത്തരം മൂല്യങ്ങളില്‍ മുങ്ങിക്കളിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളും അത്തരത്തില്‍ വളര്‍ന്നില്ലെങ്കിലെ അതിശയിക്കെണ്ടതുള്ളൂ. അതില്‍ നിന്ന് നമ്മുടെ കുട്ടികള്‍ കുറെയെങ്കിലും വ്യത്യസ്തരാകണമെങ്കില്‍ നാമും നമ്മുടെതായ മൂല്യങ്ങള്‍ തീര്‍ത്തു അവയില്‍ അവരെ വളര്‍ത്തണം."
*    *    *    *    *
“ഏതെങ്കിലും കത്തോലിക്കാ പള്ളിയില്‍ പോയി കുര്‍ബാന കണ്ടാല്‍ പോരെ എന്ന് വാദിക്കുന്ന നമ്മുടെ ആളുകള്‍ ചിന്തിക്കേണ്ട വസ്തുതയുണ്ട്. മിനിമം ശുശ്രൂഷമാത്രം നടക്കുന്ന പള്ളികളില്‍ പോയി മിനിമം പരിപാടികളില്‍ പങ്കെടുത്ത് പണം ലാഭിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ഭാവിതലമുറകളുടെ വിശ്വാസ പരിശീലനമാണ്. ഇന്നത്തെ അമേരിക്കക്കാരില്‍ വിശ്വാസം പാലിക്കുന്ന കത്തോലിക്കരെക്കാള്‍ പതിന്മടങ്ങാണ് മാമ്മോദീസാ മുങ്ങിയിട്ട് പള്ളിയില്‍ പോകാത്തവര്‍, ലാറ്റിന്‍ പള്ളികളെയാണ് നാം ആശ്രയിക്കുന്നതെങ്കില്‍, ആ ഗണത്തിലെയ്ക്കാകും നമ്മുടെ ഭാവിതലമുറയും നീങ്ങുക. മാത്രമല്ല അത്തരക്കാരുടെ ദൈവത്തെ മറന്നുള്ള ജീവിതമാകും നമ്മുടെ മക്കളും കൊച്ചുമക്കളും പാലിക്കുക.”
*    *    *    *    *
“നമ്മുടെ മക്കളെ ആത്മീയമായി വളര്ത്തേണ്ടതും നമ്മള്‍ തന്നെയാണ്. അമേരിക്കക്കാരുടെ പള്ളിയില്‍ മക്കളെ വളര്‍ത്തിയാല്‍ അവര്‍ അവരുടെ മക്കളുടെ സ്വഭാവം കാണിക്കും. അവര്‍ മതത്തിനോ, ആധ്യാത്മികതയ്ക്കോ, പഠനത്തിനോ സമ്പാദ്യത്തിനോ, ദാമ്പത്യ സ്ഥിരതയ്ക്കോ നാം ആഗ്രഹിക്കുന്നത്ര പ്രാധാന്യം നല്കുന്നില്ലല്ലോ. അപ്രകാരമല്ല നമ്മുടെ മക്കളെ വളര്ത്തേണ്ടാതെങ്കില്‍ നാം നമ്മുടെ പള്ളികളിലും സംഘടനകളിലുമായി കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം.”
*    *    *    *    *
“ഇനി നാം എത്രയും വേഗം കൂടുതല്‍ ക്നാനായ മിഷനുകള്‍ സ്ഥാപിക്കുകയും പണം മുടക്കി നമുക്ക് വേണ്ടിതന്നെ മുഴുവന്‍ സമയ ശുശ്രൂഷ ചെയ്യുന്ന വൈദികരെ എല്ലാ ക്നാനായ മിഷനുകളിലും ലഭ്യമാക്കുകയും, സ്വന്തം പള്ളികള്‍ തീര്‍ത്തു നമ്മുടെതായ അന്തരീക്ഷത്തില്‍ സഭാപരമായി വളരുവാനുള്ള സംവിധാനങ്ങള്‍ തീര്‍ക്കുകയും വേണം. അതുവഴി മാത്രമേ ഈ പ്രവാസി നാട്ടില്‍ നമ്മുടെ സമുദായം നിലനില്‍ക്കുകയുള്ളൂ.”

Sunday, February 17, 2013

തിന്മ ചെയ്തുശീലിച്ച നിനക്ക് നന്മ ചെയ്യാനാകുമോ?

ജെറെമിയ 13:23ല്‍ ഇങ്ങനെ കാണാം.

“എത്യോപ്യക്കാരന് തന്റെ തൊലിയോ പുള്ളിപ്പുലിക്ക് തന്റെ പുള്ളിയോ മാറ്റാനാകുമോ? എങ്കില്‍ തിന്മ ചെയ്തുശീലിച്ച നിനക്ക് നന്മചെയ്യാനാകും.”
അയ്യോ ഇത് നമ്മുടെ “അങ്ങേരെ” ഉദ്ദേശിച്ചല്ലേ എന്ന് അമേരിക്കയിലെ ഏതെങ്കിലും ക്നാനയക്കാരനോ ക്നാനയക്കാരിയോ ചിന്തിച്ചുപോയാല്‍ അവരെ കുറ്റം പറയരുത്.
കല്ലുവച്ച നുണകളും കുയുക്തിയും, കുതന്ത്രന്തങ്ങളുമായി ജീവിച്ച ഒരാള്‍ക്ക്‌ മുങ്ങിത്താഴുന്ന ഘട്ടത്തിലെത്തിയാല്‍പോലും നേരിന്റെ പാതയിലേയ്ക്കു വരുവാന്‍ സാധിക്കുകയില്ല. അതാണ്‌ നമ്മുടെ വിജിയുടെ ഇന്നത്തെ അവസ്ഥ. അദ്ദേഹം ആകപ്പാടെ ടെന്ഷനിലാണ്. നാലുവശത്തുനിന്നും സമ്മര്‍ദ്ദം. കൂടെയുണ്ടായിരുന്നവരെല്ലാം കൂട്ടത്തോടെ വിട്ടുപോകുന്നു. തന്റെ പങ്കാളിയായിരുന്ന Comrade-in-Crime ന് അമേരിക്കയിലൂടെ തലയില്‍ മുണ്ടിട്ടോണ്ട് നടക്കേണ്ട ഗതികേട്. എന്നാലും വായ്‌ തുറന്നാല്‍ നുണകള്‍ മാത്രമാണ് പുറത്തു വരിക. എന്തൊരു ദുര്യോഗം! ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ......
പ്രിയ ബഹു. അച്ചാ, കനായ റീജിയണിലെ എന്റെ പ്രിയ സഹോദരീ സഹോദരങ്ങളേ” എന്ന മധുരമായ അഭിസംബോധനയോടെ ആരംഭിക്കുന്ന മുത്തോലത്തച്ചന്‍ “ഒത്തിരി സ്നേഹത്തോടെ” ഇന്ന് അമേരിക്കയിലെ സങ്കര ക്നാനായ പള്ളികളില്‍ വായിക്കാനായി തയ്യാറാക്കിയ കത്ത് ചുവടെ വിശകലനം ചെയ്യുന്നു.  
“ക്നാനായ റീജിയന്റെ ഇന്നത്തെ പ്രശ്നങ്ങളെക്കുറിച്ച് നാമെല്ലാവരും ആകുലരാണ്. അതിനു പരിഹാരം കണ്ടെത്തുവാനുള്ള നടപടികള്‍ ക്നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ പടിപടിയായി നടപ്പിലാക്കി വരികയാണ്.”
ആരാണ് ഈ പറയുന്ന “നാമെല്ലാവരും?”
ഈ പറയുന്ന ആകുലതകളൊന്നും നമ്മുടെ വൈദികപ്രമുഖര്‍ക്ക് തുടക്കത്തില്‍ കണ്ടില്ലല്ലോ. 2012 December 27നു പുറത്തു വന്ന ക്നാനായ മീഡിയയില്‍ ഈ ആകുലത ഉണ്ടായിരുന്നോ? ഇവിടെയെല്ലാം ഭദ്രമാണെന്നല്ലേ അതിലൂടെ എല്ലാവരെയും ധരിപ്പിക്കാന്‍ ശ്രമിച്ചത്. അന്നും ക്നാനായമക്കള്‍ ആകുലരരായിരുന്നു. എന്നുമുതലാണ് താങ്കള്‍ ആകുലനായത്? എന്തേ, തൊപ്പി തെറിക്കുമെന്ന് തോന്നിത്തുടങ്ങിയോ? അതല്ലേ ശരിയായ ആകുലത?
“അതിനു പരിഹാരം കണ്ടെത്തുവാനുള്ള നടപടികള്‍ ക്നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ പടിപടിയായി നടപ്പിലാക്കി വരികയാണ്.”
അയ്യോ, സഹായിക്കേണ്ട; ഉപദ്രവിക്കാതിരുന്നാല്‍ മതി. ഒരു പുല്ലന്റെയും സഹായമില്ലാതെ കാര്യങ്ങള്‍ ഇത്രടംവരെ എത്തിക്കാമെങ്കില്‍, ഈ ഘട്ടത്തില്‍ സമുദായത്തിന്റെ രക്ഷകനായി വേക്ഷം കെട്ടേണ്ട. സംരക്ഷകന്റെ തനിനിറം എല്ലാവര്ക്കും മനസ്സിലായിക്കഴിഞ്ഞു.
“ക്നാനായപള്ളികളിലെ അംഗത്വത്തെ സംബന്ധിച്ച അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയാത്തുപിതാവിന്റെ സര്‍ക്കുലര്‍ വായിച്ചതിനെത്തുടര്‍ന്നു ആകുലതകളുണ്ടായപ്പോള്‍ പിതാവ് നാട്ടില്‍ സീറോമലബാര്‍ മെത്രാന്മാരുടെ സിനഡിലായിരുന്നു. എങ്കിലും ഇവിടുത്തെ പ്രശ്നങ്ങള്‍ ഹൃസ്വമായി ഞാന്‍ അദ്ദേഹത്തെ ഫോണിലൂടെ അറിയിച്ചിരുന്നു. തിരികെ ചിക്കാഗോയില്‍ വന്നിട്ട് ഇക്കാര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.”
തമാശ, തമാശ....
സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കുന്നതിനു മുമ്പ് നടത്തിയ ചര്‍ച്ചകളെക്കുറിച്ചും എന്തെങ്കിലും പറയാമായിരുന്നു. കഷ്ടം. അരമനയില്‍ പോയിരുന്നു കൈയും കാലും പിടിച്ചു അവ്യക്തതകള്‍ കുത്തിനിറച്ച് വരുത്തിയ മാറ്റങ്ങള്‍ പൂര്‍ണ്ണ തെളിവ്സഹിതം ക്നാനയമക്കളില്‍ ചിലരുടെയടുത്തെങ്കിലും ഉണ്ട്, എന്റെ പുരോഹിതാ. ആരെയാണ് താങ്കള്‍ പൊട്ടന്‍കളിപ്പിക്കുന്നത്? മതിയാക്കൂ ഈ പ്രഹസനം.
അങ്ങാടിയത്തുപിതാവ് സിനഡില്‍ ആയിരുന്നെങ്കില്‍, അദ്ദേഹം തിരിച്ചു വന്നിട്ട് പോരായിരുന്നോ നമ്മുടെ മുകളില്‍ പറഞ്ഞ കുപ്രസിദ്ധമായ “ചോദ്യോത്തര മസ്തിക്ഷപ്രക്ഷാളനം?”
“മാര്‍ അങ്ങാടിയാത് പിതാവ് നാട്ടില്‍ നിന്ന് തിരികെ വന്നശേഷം ഫോണിലൂടെയും നേരിട്ടുകണ്ടും ക്നാനായ റീജിയണിലെ മിഷനുകളുടെയും ഇടവകകളുടെയും പ്രശ്നങ്ങള്‍ പിതാവുമായി വിശദമായി ചര്‍ച്ച ചെയ്തു. സര്‍ക്കുലറിനു താന്‍ ഉദ്ദേശിക്കാത്ത വ്യാഖ്യാനം നല്‍കി പ്രശ്നം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ മൂലക്കാട്ടു ഫോര്‍മുല അംഗീകരിക്കുവാനോ നടപ്പിലാക്കുവാനോ ക്നാനായസമുദായം തയ്യാറല്ലെന്നും ഇക്കാര്യത്തില്‍ ക്നാനായ വൈദികര്‍ക്ക് ജനങ്ങളോടൊപ്പം നില്‍ക്കാനേ കഴിയൂ എന്നും അതിനാല്‍ ക്നാനായ റീജിയണിലെ മിഷനുകളിലും ഇടവകകളിലും കോട്ടയം രൂപതയിലേതുപോലെയുള്ള ഇന്നത്തെ രീതി തുടരുകയല്ലാതെ നിവൃത്തിയില്ലെന്നും ഞാന്‍ അറിയിച്ചിട്ടുണ്ട്.”
ഈ പ്രശ്നങ്ങള്‍ പിതാവുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഏതെങ്കിലും ജനപ്രതിനിധി താങ്കളുടെ ഒപ്പം ഉണ്ടായിരുന്നോ? ഇത് സമുദായത്തെയുംകൂടി കാര്യമായി ബാധിക്കുന്ന കാര്യമാണല്ലോ, എന്തിനായിരുന്നു രഹസ്യാത്മകത?
സര്‍ക്കുലറിനു താന്‍ ഉദ്ദേശിക്കാത്ത വ്യാഖ്യാനം നല്‍കി പ്രശ്നം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചുപോലും. എന്നാല്‍ ഇനിയെങ്കിലും താന്‍ ഉദ്ദേശിച്ചതെന്താണെന്നു തിരുവായ്‌ തുറന്നു പറയാന്‍ അദ്ദേഹം കൂട്ടാക്കാത്തതെന്തേ?
അയ്യോ, ഇതെന്തോന്നാ ഈ മലക്കംമറിച്ചില്‍? കുറെനാള്‍ മുമ്പ് താങ്കളുടെ തലയില്‍ നിന്നും ഇറങ്ങി വന്ന ഒരു കരടുപ്രമേയത്തില്‍ മൂലക്കാട്ടു ഫോര്‍മുല ഞങ്ങളെല്ലാം അംഗീകരിച്ചു എന്നാണല്ലോ പറഞ്ഞത്! ഈ നുണകളെല്ലാം ഒരു ചെറിയ വായില്‍ നിന്ന് തന്നെയാണ് വരുന്നതെന്ന കാര്യം മറക്കേണ്ട. പണ്ട് പറഞ്ഞത് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കാന്‍ നമ്മുടെ “പഞ്ചേന്ദ്രിയങ്ങളില്‍” ഒന്നിനെയെങ്കിലും ഒപ്പം സ്ഥിരമായി കൂട്ടുക. അവര്‍ക്ക് ന്യായമായ പ്രതിഫലവും നല്‍കുക.
“ക്നാനായ വൈദികര്‍ക്ക് ജനങ്ങളോടൊപ്പം നില്‍ക്കാനേ കഴിയൂ.....”
വീണ്ടും തമാശ.... ഉദാഹരണത്തിന്, നമ്മുടെ ചമ്പക്കുളം ഷാളച്ചന്‍, അല്ലെ.... എനിക്ക് ചിരിക്കാന്‍ വയ്യേ.... സുബോധമുള്ള ക്നാനയമക്കള്‍ അമേരിക്കയിലെ ക്നാനായ വൈദികരില്‍ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അവര്‍ക്ക് അവരുടെ കാര്യം മാത്രം. ഇത് മനസ്സിലാക്കാന്‍ അല്പം വൈകി പോയി. ഞങ്ങളുടെപിഴ, ഞങ്ങളുടെപിഴ, നിങ്ങളുടെ വലിയ പിഴ....
“കോട്ടയം രൂപതയിലെതുപോലെയുള്ള ഇന്നത്തെ രീതി തുടരുകയല്ലാതെ നിവൃത്തിയില്ലെന്നും ഞാന്‍ അറിയിച്ചിട്ടുണ്ട്.”
കോട്ടയം രൂപതയില്‍ നിന്നും കുറ്റിയുംപറിച്ചു പോയവര്‍ക്ക് ഇതിനെക്കുറിച്ച്‌ സംസാരിക്കാന്‍ എന്ത് അര്‍ഹത?
“പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് ക്നാനായ മിഷനുകളിലെ അംഗത്വത്തെ സംബന്ധിച്ച് 1986ല്‍ ലഭിച്ച റെസ്ക്രിപ്ററും 2001ല്‍ മാര്‍ അങ്ങാടിയത്ത്‌ പിതാവിന് ലഭിച്ച നിര്‍ദ്ദേശവും പുനഃപരിശോധിക്കണമെന്ന ക്നാനായ സമുദായത്തിന്റെ പരിശുദ്ധസിംഹാസനത്തോടുള്ള അപേക്ഷയില്‍ തന്നാലാവുന്ന പിന്തുണ നല്‍കാമെന്ന് മാര്‍ അങ്ങാടിയാത്തു പിതാവ് അറിയിച്ചു.”
ഒലക്കേടെ മൂട്!
ചിക്കാഗോ രൂപതയുടെ അധിപനായി ഇത്രയും വര്‍ഷങ്ങള്‍ ഇരുന്നല്ലോ. ഇതുവരെ അങ്ങാടിയത്ത്‌ പിതാവ് എന്തൊക്കെ ഇക്കാര്യത്തില്‍ ചെയ്തു എന്ന് പറഞ്ഞുതരാമോ? ക്നാനയക്കാരന്റെ കാശുകൊണ്ട് വാങ്ങിയ പള്ളികലെല്ലാം പോക്കറ്റിലാക്കിയിട്ടു, ഇനി ഞങ്ങളെ അങ്ങ് ഒലത്തും!
വിവരദോഷം വീണ്ടും തുടരുന്നു....
ഇനിയുമുള്ളത് അവഗണിക്കേണ്ട വെറും പുകയാണ്. അതിനെ അവഗണിക്കുന്നു.
അലക്സ്‌ കണിയാംപറമ്പില്‍