Monday, February 10, 2014

അഗാപ്പയും പ്രാഞ്ചികളും എൻറെ സ്വന്തം - മുത്തോലം

സ്വയം വിശ്വസ്സിക്കാനും മറ്റുള്ളവരെ വിശ്വസ്സിപ്പിക്കാനുമുള്ള തീവ്രശ്രമത്തിലാണ് കുറച്ചുനാളായി മുത്തോലം. രണ്ടാഴ്ച്ച വെക്കേഷന് പോയ മുത്തോലം തിരിച്ചു വരുമ്പോൾ ഇമ്മിണി വലിയ ഒരു തൊപ്പിയും അരപ്പട്ടയും കാക്കനാട്ടെ തിരുമേനിമാരുടെ സഹായമില്ലാതെ അണിഞ്ഞു കൊണ്ട് വരുമെന്ന് കരുതുന്ന ചിലർ ഇന്നും ജീവിച്ചിരിക്കുന്നു. രാത്രിയുടെ ഏകാന്തതയിൽ OLV പള്ളിയിലെ പള്ളി മുറിയിൽ എവിടെ നിന്നോ തരപ്പെടുത്തിയ തൊപ്പിയും അംശവടിയും അരപ്പട്ടയും വലിയ കുരിശുമാലയും ഇട്ടുകൊണ്ട് പല തവണ നടന്ന ചേർപ്പുങ്കൽ അവറാച്ചനോട് കഴിഞ്ഞ ദിവസ്സവും കൂടി പാസ്റ്റർ അച്ഛൻ ആശ്വസ്സിപ്പിക്കാൻ ശ്രമിച്ചു. കഴിഞ്ഞതും നഷ്ടപ്പെട്ടതും ഒരു പേക്കിനാവായി കാണാൻ ആവശ്യപ്പെട്ടിട്ടും എന്ത് ചെയ്യാം അവറാച്ചൻ വിട്ടുകൊടുക്കാൻ തയ്യാറല്ല.  "ജയിക്കുന്നവനല്ല മറിച്ച് പരിശ്രമം ഒരിക്കലും ഉപേക്ഷിക്കാത്തവനാണ് യഥാർത്ഥ വിജയിയെന്ന്"  ഉള്ള ആപ്തവാക്ക്യം ഏതോ പിള്ളേരിൽ നിന്ന് കേട്ടുകാണും അവറാച്ചൻ.

ഇന്ത്യയുടെ BJP പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് മന്ത്രിസഭയുടെ കാലത്ത് വിദേശ നാണ്യവിനിമയ ചട്ടത്തിൽ വിദേശ പണം രാജ്യത്തിന്റെ സുസ്ഥിരതയെ തകർക്കുന്നത് നിയന്ത്രിക്കാൻ കൊണ്ടുവന്ന ചില നിയന്ത്രണങ്ങൾ അമേരിക്കൻ ക്നാനായ പ്രവാസ്സികളുടെ പണം കോട്ടയം അരമനയിലേക്കും അനുബന്ത സ്ഥാപനങ്ങളിലേക്കും കടത്തുന്നതിന് തടസ്സമാകയാൽ അഭിവന്ദ്യ കുന്നശ്ശേരി വലിയ മെത്രാപ്പോലീത്തായുടെ ഉപദേശപ്രകാരം തുടങ്ങിയ ചാരിറ്റബൾ സൊസ്സൈറ്റിയാണ് അഗാപ്പ എന്ന പ്രസ്ഥാനം. നാളിതുവരെയുള്ള മൊത്ത വരുമാനത്തിൽ 95% വും ക്നാനായ കുടുംബങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പള്ളികളിലെ മന്ത്ര തുടങ്ങിയ തിരുകർമ്മങ്ങളിൽ നുന്നും കിട്ടിയതാണ്. സീറോ മലബാർ സഭയുടെ നിയമം വൈദീകന് ഒരു ശമ്പളം മാത്രമേ വാങ്ങിക്കാൻ പാടുള്ളൂ എന്നിരിക്കെ ജോലി ചെയിത പള്ളികളിൽ നിന്നെല്ലാം കൃത്യമായി ശമ്പളവും അലവൻസ്സുകളും കാറുമെല്ലാം വാങ്ങിച്ചിട്ട് അതിൽ പകുതിയിൽ താഴെ അഗാപ്പയിൽ ഇട്ട് ഇക്കാണുന്നതെല്ലാം തന്റെ നേട്ടം എന്ന് കൊട്ടിഘോഷിക്കുകയാണ് അഗാപ്പേ മുതലാളി.  നിരവതി ക്നാനായ കുടുംബങ്ങൾ കോട്ടയം അതിരൂപതയിലേയും മറ്റ് മിഷിനറി രൂപതകളിലെയും വൈദീക വിദ്ധ്യാർഥികളെ പഠിപ്പിക്കാനുള്ള കാശ് അയക്കുന്നത് അഗാപ്പെയിലൂടെയാണ്. ഈ പ്രസ്ഥാനം ഉണ്ടാക്കിയത് കോട്ടയം രൂപതയ്ക്കും രൂപതയുടെ സ്ഥാപനങ്ങൾക്കും സാമ്പത്തീക സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് എന്ന് മാത്രമല്ല ഇതിലെ സാമ്പത്തീക സ്രോതസ്സ് മുഴുവൻ ക്നാനായ സമൂഹമാണ്.

തങ്ങളുടെ സമൂഹത്തോട് - സമുധായത്തോട്‌ ഉള്ള അതിവിശിഷ്ടമായ സ്നേഹവും കടപ്പാടുമാണ്‌ കോട്ടയം രൂപതയിലേക്ക് പല രീതിയിൽ അഗാപ്പേയിലൂടെ പണം കൊടുക്കുവാൻ ക്നാനായ മക്കളെ പ്രേരിപ്പിച്ചതും സെമിനാരി പിള്ളേരെ പഠിപ്പിക്കുന്നതും. ഓരോ സമയത്തും ഓരോ കാലഘട്ടത്തും നിമിത്തമായി ഉപകരണമായി ഓരോരുത്തർക്ക് ദൈവം അവസ്സരം കൊടുക്കും. അങ്ങിനെ നിമിത്തമാകാൻ അവസ്സരം കിട്ടിയ മുത്തോലത്ത് അച്ഛൻ ഓശാന ഞായറാഴ്ച കർത്താവ് യാത്ര ചെയിത കഴുതയെപ്പോലെയാണ്. തന്നെക്കണ്ട് ആർപ്പ് വിളിച്ചതാണീ ജനമെന്ന് കരുതി പിറ്റേദിവസ്സം അതേ തെരുവീദിയിലൂടെ നടന്നുപോയ കഴുതക്ക് ഒരു പട്ടിക്കുഞ്ഞിനെപ്പോലും അവിടെ കാണാൻ കഴിഞ്ഞില്ല. അഗാപ്പെയിലേക്ക് ആയിരങ്ങളും പതിനായിരങ്ങളും ഒഴുകിയെത്തിയപ്പോൾ തന്റെ മുഖത്തിന്റെ കാന്തികണ്ടാണ്‌ എല്ലാവരും പണം തന്നതാണ് എന്നാണ് മുത്തോലത്ത് അച്ഛൻ വിജാരിച്ചിരിക്കുന്നത്. പണത്തിന്റെ കുത്തൊഴുക്ക് കൂടിയപ്പോൾ അഹങ്കാരവും അത്യാഗ്രഹവും കൂടിക്കൂടി കത്തോലിക്കാ സഭയെ വിലക്ക് വാങ്ങി തനിക്ക് മെത്രാൻ പദം വാങ്ങിച്ചെടുക്കാമെന്ന് വ്യാമോഹിച്ചു. മെത്രാൻ സ്ഥാനം കിട്ടുംമുൻപ് തന്നെ മിയാവൂ രൂപതയിൽ പോയി ഓലഷെഡ്‌ പള്ളികൾ ഉണ്ടാക്കികൊടുത്ത് അമേരിക്കയിൽ മൂലക്കാട്ട് പിതാവിനെ കപ്പിയാരാക്കി മാറ്റി അങ്ങാടിയത്ത് പിതാവ് ക്നാനായ പള്ളികൾ കൂദാശ ചെയിതപോലെ പള്ളിപറമ്പിൽ പിതാവിനെ കപ്പിയാരാക്കി നിർത്തി പള്ളികൾ കൂദാശ ചെയിത് സ്വപ്ന ലോകത്തുകൂടി നടന്നു.

അഗാപ്പേയും പ്രാഞ്ചികളും കൂട്ടത്തിൽ ഇല്ലാത്ത മുത്തു കൊച്ചുകുട്ടികൾ വാരിക്കളിക്കുന്ന മഞ്ചാടി കുരുവിന്റെ വിലപോലും ഇല്ലാത്ത വെറും പീറ മുത്തു മാത്രമെന്ന് നന്നായി അറിയാവുന്ന ആളാണ്‌ അഗാപ്പേ മുതലാളിയായ ചേർപ്പുങ്കൽ അവറാച്ചൻ. മുത്തു നാട് നീളെ ഓടി നടന്ന് ശപഥം ചെയിത് പറഞ്ഞിരിക്കുകയാണ് അരപ്പട്ടയും വി. ജി. സ്ഥാനവും പോയതോ പോയി ഇനി ബാക്കിയുള്ള പ്രാഞ്ചികളെയും അഗാപ്പേയും വിട്ടുകൊടുക്കില്ലായെന്ന്. നോർത്ത് അമേരിക്കയിലെ ക്നാനായ സാമ്പത്തീക ശക്തി കേന്ത്രമായ ചിക്കാഗോ സെന്റ്‌ മേരീസ്സ് പള്ളിയും അഗാപ്പെയെന്ന സാമ്പത്തീക മാഫിയാ ബാങ്കും വിട്ട് കൊടുക്കാതെ ഇനി ആര് വി. ജി. ആയിട്ടെന്താ കാര്യം. പണ്ട് വെഞ്ഞാറ മൂടന്റെ തമാശയിൽ പറയുംപോലെ " ഞാനെന്റെ ഭാര്യ രമയെ വരച്ച വരയിൽ നിർത്തും ! ( ഉച്ച കുറച്ച് എവിടെ വരയ്ക്കണമെന്ന് അവളാണ് തീരുമാനിക്കുന്നതും പറഞ്ഞ് തരുന്നതും )  ഇതുപോലെയാണ് ചിക്കാഗോ സെന്റ്‌ മേരീസ്സ് ഇടവകയും അഗാപ്പേയും ഇല്ലാത്ത ഒരു വി. ജി. യുടെ അവസ്ഥ. വി. ജി. ക്ക് മുന്നേ അഗാപ്പേ പണക്കിഴിയുമായും പിന്നാലെ ചാവേറുകളായ പ്രാഞ്ചിപടയുമായും നടക്കുന്ന സൂപ്പർ  അവറാച്ചനെ തളയ്ക്കാൻ ആർക്ക് കഴിയും ?  ഇങ്ങനെ ഒരു വി. ജി. ആകുന്നതിലും ഭേദം ഇരിക്കുന്ന പള്ളിയിൽ തന്നെ സ്വസ്ഥമായി ഇരിക്കുന്നതാണ്.  എന്താണേലും അഗാപ്പേയിൽ ഉള്ളത് മുഴുവൻ ക്നാനായക്കാരുടെ പണമാണ്. ഈ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കേണ്ടത് പുതിയ വി. ജി. ആയിരിക്കണമെന്ന് മാത്രമല്ല വൈദീകരും അൽമായരും അടങ്ങുന്ന ഒരു ബോർഡ് ആയിരിക്കണം കുറ്റമറ്റ രീതിയിൽ പണം സ്വീകരിക്കാനും അത് വിനിയോഗിക്കാനും. ഇനി ഒരു വി. ജി. കൂടി അഗാപ്പേ പണം കയ്യിൽ വച്ച് അഹങ്കരിക്കരുത്. അഥവ നമ്മുടെ പണം കൊണ്ട് അഹങ്കരിച്ച്‌ ഒരു പുരോഹിതനെ കൂടി നമ്മുടെ നാശത്തിനായി വിട്ട് കൊടുക്കരുത്. അഗാപ്പേ അക്കൌണ്ട് ഓടിറ്റ് ചെയിത് എത്രയും പെട്ടന്ന് പുതിയ വി. ജി. ക്ക് അക്കൌണ്ടിൽ ഉണ്ടെന്ന് കരുതുന്ന ഒരു മില്ല്യനിലധികം ഡോളർ വകമാറ്റി ചിലവഴിക്കും മുൻപ് ഏൽപ്പിച്ച് കൊടുക്കണം. സുതാര്യമായ രീതിയിൽ ഇനിമുതൽ വ്യക്തിപൂജയ്ക്ക് വേണ്ടി ഉപയോഗിക്കാതെ മേൽപ്പറഞ്ഞപോലെ വൈദീകരും അൽമായരും അടങ്ങുന്ന ഒരു കമ്മറ്റി വേണം അഗാപ്പേയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത്.


3 comments:

  1. only 240 families out of 650 families paied annual contribution at Muthus church. this is as per puthuyogam last sunday. now hope everyone realise that eveyone is not blind followers of muthu and how much influence muthu has.

    ReplyDelete
    Replies
    1. munchi ennum munchi thannae!!!!! They allready proved.

      Delete
  2. Muthu Americanyil ullaa ellaaa veedinteyum adithara maanthi, now send him to Australia.

    ReplyDelete