Wednesday, March 19, 2014

വടക്കുംഭാഗ മുത്തുകത്തനാർക്ക് KCS ൽ എന്ത് കാര്യം ?

പടിപടിയായി കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലം നോർത്ത് അമേരിക്കൻ ക്നാനായ സമൂഹത്തെ വെട്ടി തുണ്ടം തുണ്ടമാക്കിയ ചേർപ്പുങ്കൽ അവറാൻ തന്റെ കാലിന്റെ അടിയിലെ മണ്ണ്‍ ഒലിച്ചുപോയിട്ടും പിടിവിടാൻ തയ്യാറാകാതെ ചിന്നം വിളിക്കുന്നു. പന്ത്രണ്ട് വർഷം ചിക്കാഗോ അങ്ങാടി രൂപതയുടെ അടുക്കള സൂക്ഷിപ്പുകാരന് കുശിനിപ്പണി നഷ്ടപ്പെട്ടതിൽ സമനില തെറ്റി നടക്കുന്നു. ഈ മനുക്ഷ്യൻ കാണിക്കുന്ന കോപ്രായങ്ങൾ കണ്ട് ജനം മൂക്കത്ത് വിരൽ വയ്ക്കുന്നു. കോട്ടയം രൂപതയിൽ നിന്ന് വിടുതൽ വാങ്ങി അങ്ങാടി രൂപതയിൽ ചേർന്ന അവറാച്ചനും രൂപത മാറി കെട്ടിയ കാനാക്കാരും തമ്മിൽ എന്ത് വ്യത്യാസം  ? VG സ്ഥാനം നഷ്ടപ്പെട്ട അവറാൻ ഇപ്പോൾ ഇടിച്ച് കയറാൻ ഒരിടം നോക്കി നടക്കുമ്പോൾ ആണ് യാതൊരു കാര്യവുമില്ലാതെ ക്നാനായക്കാരുടെ സമുദായ പ്രസ്ഥാനമായ KCS ന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വീണ് കിട്ടിയ അവസ്സരം മുതലാക്കാൻ നോക്കുന്നത്. ചിക്കാഗോ KCS ന്റെ നേതൃത്വവുമായി കഴിഞ്ഞവർഷം ഒക്ടോബറിൽ കമ്മ്യൂണിറ്റി സെന്റെറിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നേരെപോയി താൻ സ്വന്തമായി നടത്തുന്ന നോർത്ത് അമേരിക്കൻ ബ്ലോഗിൽ കയറി ചേർപ്പുങ്കൽ കവലയിൽ കൊച്ചുന്നാൾ പാടി നടന്ന തെറിപ്പാട്ട് മുഴുവൻ എഴുതി പിടിപ്പിച്ചത്. ക്ഷുഭിതരായ KCS നേതൃത്വം ക്നാനായ നൈറ്റിൽ മൂലക്ക് ഇരുത്തി നാണം കെട്ട് വാലും ചുരുട്ടി അങ്ങാടിയുടെ കൂട്ടിൽ പോയി കിടന്നിട്ട് ഇപ്പോൾ സ്ഥലകാലബോധം ഉണ്ടായപോലെ KCS നോട്‌ ചോദ്യം ചോതിച്ച്‌ സ്പിരിച്ചുവൽ ഡയറക്ടർ ആണന്ന് പറഞ്ഞ് വരുന്നു. എന്താ മാഷേ അവറാനേ ഇത്രയും കാലം വേണ്ടാതിരുന്നതും ആരും കേറ്റാതിരുന്നതുമായ KCS നോട്‌ ഇപ്പോൾ ഇത്ര പ്രിയം ?

ചിക്കാഗോ ക്നാനായക്കാരുടെ ജീവനാഡിയായ KCS ന്റെ അമരക്കാരൻ എന്നാ കുന്തം പറഞ്ഞെന്ന താങ്കൾ പറയുന്നത് ? ക്നാനായ സമുദായത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ താങ്കൾക്ക് ഇടപെടാൻ ഇനി എന്ത് അവകാശം ? ആരാണ് താങ്കൾക്ക് ഇപ്പോൾ ഈ അധികാരം നൽകിയത്  ? കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കാനാണ് ഭാവമെങ്കിൽ അത് നടക്കില്ല മോനേ അവറാച്ചാ. ക്നാനായ സമുദായത്തിലെ ബഹുഭൂരിപക്ഷം വോട്ട് വാങ്ങി ജയിച്ച നേതൃത്വത്തെ  ചെയ്യാത്ത കുറ്റം ചുമത്തി അപകീർത്തിപ്പെടുത്തി വടക്കും ബാഗക്കാർക്ക് വേണ്ടി വിടുപണിയെടുക്കാനാണ് ഭാവമെങ്കിൽ ആ പരിപ്പ് ഇവിടെ വേകില്ലന്ന് ചിക്കാഗോ ക്നാ ഉറപ്പിച്ചു പറയുന്നു. സമുദായത്തിൽ അന്തച്ചിത്രം ഉണ്ടാക്കി ഇനിയും താങ്കളുടെ പഴയ പണിതുടരാനാണോ ഭാവം. ക്നാനായ സമൂഹം വിട്ട് വടക്കുംഭാഗർക്ക് ഇടയിൽ കുടിയേറിയവർക്ക് ക്നാനായ സമൂഹത്തിൽ നടക്കുന്ന ആരോഗ്യകരമായ ചർച്ചകളിൽ പരിതപിക്കേണ്ട ആവശ്യം ഒന്നും ഇല്ല. ഇടതുകൈകൊണ്ടും വലത് കൈകൊണ്ടും മാറിമാറി നിരവതി ബ്ലോഗുകളും ഈമെയിലുകളും ഈയിടെയായി താങ്കൾ സ്വസ്ഥമായിരുന്ന് തട്ടിവിടുന്നതായി ഞങ്ങൾ കാണുന്നു. VG സ്ഥാനം പോയ താങ്കൾക്ക് ഒത്തിരി ഫ്രീസമയം ഉണ്ടെന്ന് അറിയാം. ചുരുങ്ങിയത് ഈ വലിയ നോയമ്പിന്റെ കാലത്ത് എങ്കിലും അടങ്ങിയിരുന്നുകൂടേ. കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലം ക്നാനായ സമൂഹത്തോട് കാട്ടിയ ക്രൂരതക്ക് ഈ നോയമ്പ് കാലത്ത് ചാക്കുടുത്ത് ചാരം പൂശി എവിടെയെങ്കിലും അടങ്ങിയിരിക്കുക. താങ്കൾ ഒരാൾ വിചാരിച്ചാൽ മതി ക്നാനായ സമൂഹം രക്ഷപെടാൻ. നാണം കെട്ടവന്റെ എവിടെയോ ആല് കിളുത്തത് തണലായി എന്നപോലെയാണ് ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് KCS ൽ തലയിടാൻ നോക്കുന്നത്.

കഴിഞ്ഞ കണ്‍വെൻഷന് യാക്കോബായ പിതാക്കന്മാർ വന്നത് പോലെ ഇത്തവണ വരാതിരിക്കാനും എന്തിന് കോട്ടയം പിതാക്കന്മാരെ പോലും തടയാനുമായി കള്ളത്തരങ്ങൾ കാട്ടി മൂലക്കാട്ട് പിതാവിനും പണ്ടാരശേരി പിതാവിനും കത്തുകൾ എഴുതി വിട്ട കാര്യം ചിക്കാഗോ സെന്റ്‌ മേരീസ്സ് പള്ളിയിലെ ചില വിവരദോഷികളോട് പറഞ്ഞത് ഇന്ന് ചിക്കാഗോ ചന്തയിൽ പാട്ടാണ്. ചിക്കാഗോയിൽ എന്തോ വലിയ ആഭ്യന്തര കലാപം പൊട്ടിപുറപ്പെട്ടുവെന്നോ, ക്നാനായ കത്തോലിക്കരെ മുഴുവൻ യാക്കോബായ പിതാക്കന്മാർ മായാവിലാസ്സം കാട്ടി തട്ടിയെടുക്കാൻ പോകുകയാണ് എന്നോ, കോട്ടയം രൂപതയോടും പിതാക്കന്മാരോടും കത്തോലിക്കാ സഭയോടും കടുത്ത ശത്രുതയുള്ളവരാണ് യാക്കോബായ പിതാക്കന്മാർ എന്നുമൊക്കെ എഴുതി കാച്ചിയിട്ടുണ്ട് എന്ന് താങ്കളുടെ വളർത്ത് മൃഗങ്ങളായ ചില പ്രാഞ്ചികളിൽ നിന്ന് ഇന്ന് അറിയാൻ കഴിഞ്ഞു. വളരെ കഷ്ടം മുത്തുവേ കഷ്ടം കഷ്ടം.  ഇങ്ങിനെയാണോ ഇത്രയും കാലം മൂലക്കാട്ട് പിതാവിനേയും കോട്ടയം രൂപതയെയും പൊട്ടൻ കളിപ്പിച്ചിരുന്നത്.  എക്കാലവും ഇങ്ങനെ പൊട്ടനായി ജീവിക്കാൻ മുത്തുവിനാൽ വിധിക്കപ്പെട്ടവരാണോ നമ്മുടെ പിതാക്കന്മാർ. സ്വന്തം കാര്യലാഭത്തിനായി ഗുജാറാത്ത് വർഗീയ കലാപത്തേക്കാൾ ഭീകരമായ കലാപവും രക്തപുഴയും ഒഴുക്കി ക്നാനായക്കാരുടെ ചോരകുടിക്കാൻ വെമ്പൽ കാട്ടുന്ന താങ്കളുടെ ഭീകര രൂപം കോട്ടയം പിതാക്കന്മാർക്ക് മനസ്സിലായിട്ടുണ്ടാകും.  മുത്തുവിനെകൊണ്ട് ക്നാനായ സമൂഹവും കോട്ടയം രൂപതയും അനുഭവിച്ചതൊന്നും പോരേ പ്രിയ വൈദീക ശ്രേഷ്ടൻമാരേ. ആലസ്യത്തിൽ നിന്ന് ഉണർന്ന് സ്വന്തം സമുദായത്തേയും കോട്ടയം രൂപതയേയും നമ്മുടെ പിതാക്കന്മാരേയും രക്ഷിക്കൂ.

വാൽക്കഷണം:

ചേർപ്പുങ്കൽ അവറാച്ചന്റെ സ്ഥാനം ഇനി അങ്ങാടിയുടെ തൊഴുത്ത് വൃത്തിയാക്കൽ. ക്നാനായക്കാരുടെ കാര്യങ്ങൾ ക്നാനായക്കാർ നോക്കിക്കൊള്ളും. WITHDRAWAL SYMPTOM കൂടുതലായി പുറത്ത് എടുക്കാതെ അടങ്ങി കഴിയുക. KCCNA കണ്‍വെൻഷൻ ഒരു മരീചികയായി കണ്ടാൽ മതി. നാണം കെട്ട് വലിഞ്ഞ് കയറി വന്ന് കുളമാക്കാൻ ശ്രമിക്കണ്ട. സമുദായ വഞ്ചകർക്ക് വരാനുള്ള സ്ഥലമല്ല KCCNA കണ്‍വെൻഷൻ. KCS ന്റെയും ക്നാനായക്കാരുടെയും പ്രശ്നങ്ങളിൽ നിന്ന് ദയവായി മുത്തുവേ ഇടപെടാതെ അകന്നുപോകൂ.






3 comments:

  1. മുന്‍പ് അമേരിക്കയിലെ വടക്കും ഭാഗരുടെ സീറോ മലബാര്‍ ശക്തിപ്പെടുത്താന്‍ ആണ് കോട്ടയം രൂപതയില്‍ നിന്നും വിടുതല്‍ വാങ്ങി അവിടെ ചേ ക്കേ റിയി രിക്കുന്നത് എന്ന് പറഞ്ഞ മിസ്ടര്‍ മുത്തോലം അഭ്യാസിയെപ്പോലെ ചിക്കാഗോയില്‍ മലക്ക മറിഞ്ഞിരിക്കുന്നു................. അതായത് കോട്ടയത്ത്‌ നിന്നും വിടുതല്‍ കിട്ടുകയും, ചിക്കാഗോ അരമനയില്‍ അഭയം കിട്ടുകയും ചെയ്തിരിക്ക്ന്ന മുത്തോലം ഇതുമായി ആരും ഇനി തന്നെ ബന്ധപ്പെടേണ്ട എന്നും ആണ് അദ്ദേഹം അറിയിച്ചിരിക്കുന്നത് ...... തനിക്ക് വിശ്വസ്സിക്കാൻ പറ്റാത്തതൊക്കെയും സ്വയം വിശ്വസ്സിക്കാൻ ശ്രമിക്കുന് ഏറുകൊണ്ട് മോങ്ങി ഞണ്ടി നടക്കുന്ന മൃഗo...........

    ReplyDelete
  2. സ്ഥാന മോഹികളായ വൈദീകരൊക്കെ കൂടി പാവം ക്നാനായ അച്ഛനെ Banglore ല് അടിച്ചു കൊന്നു. അതുപോലെ ചിക്കാഗോ യിലെ ഒരു അവരച്ഛനച്ചനും അധികാരം കിട്ടാതെ ആരെ കടിച്ചും അടിച്ചും വക വരുത്തണം എന്ന് തക്കം നോക്കി നടക്കുന്നു. ഉണ്ടായിരുന്ന വി ജി സ്ഥാനവും പോയി. അതുകൊണ്ട് പുതിയ വി ജി നോക്കി നടക്കുന്നത് നല്ലതാണ്. ഇല്ലങ്കില് ഒരു വൈദീകന്റെ ദാരുണ കൊലപാതകവും നമ്മളൊക്കെ കേള്ക്കേണ്ടി വരും.

    ReplyDelete
  3. കുരങ്ങനെ പോലെ ചാടി ചാടി നടന്നു പരിചയം ഉള്ള നമ്മുടെ പഴയ വി ജി ഉടനെ യാക്കോബായ സഭയിലേക്ക് ചാടുക. ദമാസ്ക്കസിലെ ബാവ തിരുമേനി കാലം ചെയ്യ്തു. അവിടെ ഒരു ഒഴിവു ഉണ്ട്. അഗാപ്പെ വഴി പണം കടത്തുക. താടിയും മുടിയും വളര്ത്തുക. വിശ്വാസം ഒന്ന് മാറ്റി ചൊല്ലി അവിടെ വരെ പോകുക. കണ്ട സ്വപ്നം പൂവണിയും. അത് കൂടാതെ മൂലക്കടന്റെ സ്ഥാനതെക്കാളും വലിയ കസേര കിട്ടുകയും ചൈയ്യും. ഒത്തിരി മാലയും വലിയ വടിയും കുരിശും പിടിച്ചുകൊണ്ടു അങ്ങാടിയുടെ മുന്പിലൂടെയും മുലക്കാടന്റെ മുന്പിലൂടെയും നിവര്ന്നു നടക്കാം. അവരൊക്കെ ഓടി വന്നുകൊണ്ട് മുത്തുവിന്റെ കൈ മാറി മാറി മുത്തും. എബ്രഹാം മാര് മുത്തൂസ് കാദൊലിക്ക ബാബ എന്ന് വിളിക്കുകയോ ചാടി ചാടി പരിചയം ഉള്ളതുകൊണ്ട് മുത്തു എബ്രഹാം മാര് മങ്കീസ് കാതോലിക്ക ബാവ എന്ന പേര് ആക്കി മാറ്റുകയോ ചൈയ്യാം. പേരിന്റെ അവസാനം Paayasam എന്നൊ Pradhaman എന്നൊ ചേര്ക്കാം.. എതിരാളികളൊക്കെ കൂടി ബുദ്ധൂസ് തിരുമേനി എന്ന് വിളിച്ചേക്കാം. അതൊന്നും കണക്കിലെടുക്കേണ്ട... ഒന്നുമില്ലങ്കിലും ക്നാനായ മക്കള്ക്ക് അത് ഒരു അഭിമാനം ആകും.. പ്രാഞ്ചി കളോട് വിവരം പറയുക. അവരൊക്കെ കൂടി പണം പിരിച്ചു തരും. ചിങ്ങവനതിന്റെ കീഴില് നാല് വോട്ട് ഉണ്ട്. അതും പണം കൊടുത്തു വാങ്ങി ബാവ തിരുമേനി ആകുക.

    ReplyDelete